അബൂദാബി മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് ലിബാസുറഹ്മ സീസൺ 3 ബ്രോഷർ പ്രകാശനവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു

18

അബൂദാബി മാഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് മജ്‌ലിസുന്നൂറൂം ലിബാസുറഹ്മ സീസൺ 3 ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു. മദിന സായിദ് സെഞ്ച്വുറി ഹൌസിൽ വെച്ച് നടന്ന ചടങ്ങിൽ ലിബാസു റഹ്മാ സീസൺ 3 യുടെ ബ്രോഷർ പ്രകാശനം പ്രമുഖ വ്യവസായികളായ മോണു അൽ നൂറിനും, യൂസഫ് സഞ്ചരിക്കും നൽകി ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രകാശനം ചെയ്തു.

സമസ്തയുടെ മദ്രസ്സയിൽ പഠിക്കുന്ന നിർദ്ധരരായ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് ബലിപെരുന്നാളിന് പുതു വസ്ത്രം നൽകുന്ന പദ്ധതിയാണ് ലിബാസുറഹ്മ . കഴിഞ്ഞ രണ്ട് വർഷങ്ങളായി നിർദ്ധരരായ കുട്ടികൾക്ക് ഈ പദ്ധതി മുഖാന്തിരം പുതു വസ്ത്രം നൽകി വരുന്നു. തുടർന്ന് നടന്ന യോഗത്തിൽ മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി കമ്പള അദ്ധ്യക്ഷത വഹിച്ചു.സിംസാറുൽ ഹഖ് ഹുദവി ഉസ്താദ് യോഗം ഉദ്ഘാടനം ചെയ്തു.

എസ് കെ എസ് എസ് എഫ് സംസഥാന സെക്രട്ടറി ഇസ്മായിൽ ഉദിനൂർ , സെക്രട്ടറി കമാൽ മല്ലം, ജില്ലാ എസ് കെ എസ് എസ്. എഫ് ആക്ടിംഗ് പ്രസിഡന്റ്‌ അഷ്റഫ് മീനാപ്പീസ്, ജനറൽ സെക്രട്ടറി ഫൈസൽ സീതാങ്കോളി പ്രമുഖ വ്യവസായികളായ ശരീഫ് കോളിയാട്, യൂസഫ് സെഞ്ച്വറി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. അഷ്റഫ് ബസറ, സുബൈർ ഇർഫാനി, ഹമീദ് മാസിമാർ, ഇസ്മായിൽ അട്ക്ക, സുലൈമാൻ ഖാസിമി, അബ്ദുല്ല മദ്ലോടി, തസ്ലിം ആരിക്കാടി, സുലൈമാൻ പേരാൽ, ധാനിഷ് സെഞ്ച്വറി, നൗഫൽ സെഞ്ച്വറി, ഹംസ കൊടിയമ്മ തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽ വെച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കമാൽ മല്ലത്തിന് സിംസാറുൽ ഹഖ് ഹുദവി ഉസ്താദ് ഷാൾ അണിയിച്ചു അനുമോദിച്ചു. പ്രമുഖ വ്യവസായി ശരീഫ് കോളിയാടിന് എസ് കെ എസ് എസ് എഫ് കാസർഗോഡ് ജില്ല കമ്മിറ്റിയുടെ ഉപഹാരം ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി നൽകി ആദരിച്ചു .
ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY