മഴക്കെടുതികൾ നേരിടാൻ വകുപ്പു സുസജ്ജം ; മന്ത്രി ജെ ചിഞ്ചുറാണി

16

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്നും ഇതിനായി ജില്ലാ-സംസ്ഥാന തലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

ജില്ലാ തലത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസർ കോർഡിനേറ്റർ ആയ ഒരു ദ്രുത കർമ്മ സേന രൂപീകരിക്കുന്നതിനും മുൻ വർഷങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ മുൻകരുതലായി മൃഗങ്ങളെ മാറ്റി പാർപ്പിക്കു വാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കാലവർഷത്തെ തുടർന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങൾക്കും കൺട്രോൾ റൂം സംവിധാനം സഹായകരമാകും.

ജില്ലകളിൽ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം: 0471 2302643,0471 2330736

കൊല്ലം: 0474 2795076

പത്തനംതിട്ട: 0468 2270908

ആലപ്പുഴ: 0477 2252636

കോട്ടയം: 0481 2564623

ഇടുക്കി: 04862 221545

എറണാകുളം: 0484 2351264

തൃശൂർ: 0487 2424223

പാലക്കാട്: 9846077752

മലപ്പുറം: 0483 2736696 ,7907000922

കോഴിക്കോട്: 8921344036

വയനാട്: 04936 202729,04936 202229

കണ്ണൂർ: 0497 2700184

കാസർഗോഡ്: 0499 4224624

NO COMMENTS

LEAVE A REPLY