ജൂൺ 5 പരിസ്ഥിതിദിനാഘോഷം ; മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും

52

വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇക്കൊല്ലത്തെ ലോക പരസ്ഥിതി ദിനാഘോഷ പരിപാടികൾ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വനം മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ ഗംഗാസിംങ് അധ്യക്ഷത വഹിക്കും.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് ആമുഖ പ്രഭാഷണവും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അരണ്യം പരിസ്ഥിതിദിന പ്രത്യേക പതിപ്പിന്റെ പ്രകാശനവും നിർവഹിക്കും. പി. സി. സി. എഫ്. ഡോ. അമിത് മല്ലിക് പരിസ്ഥിതിദിന സന്ദേശം നൽകും. എ. പി. സി. സി. എഫുമാരായ ഡോ. പി. പുകഴേന്തി, ഡോ. എൽ ചന്ദ്രശേഖർ, പ്രമോദ് ജി കൃഷ്ണൻ, ജസ്റ്റിൻ മോഹൻ തുടങ്ങിയവർ സംസാരിക്കും.

സോഷ്യൽ ഫോറസ്ട്രി സി. സി. എഫ്. ഡോ. സഞ്ജയൻ കുമാർ സ്വാഗതവും ഫോറസ്റ്റ് കൺസർവേറ്റർ ശ്യാം മോഹൻലാൽ നന്ദിയും പറയും.

NO COMMENTS

LEAVE A REPLY