കീം 2024 കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ വിജയകരമായി പൂർത്തിയായി

16

2024-25 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്/ ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ (കീം- 2024) കേരള ത്തിലെ 130 പരീക്ഷാ കേന്ദ്രങ്ങളിലും കൂടാതെ ഡൽഹി, മുംബൈ, ദുബായ് എന്നീ കേന്ദ്രങ്ങളിലും വിജയകരമായി പൂർത്തിയായി. പരീക്ഷയ്ക്ക് ആകെ 79,044 പേർ ഹാജരായി. ദുബായ് കേന്ദ്രത്തിൽ 285 പേരും, മുംബൈ കേന്ദ്രത്തിൽ 88 പേരും ന്യൂഡൽഹി കേന്ദ്രത്തിൽ 168 പേരും ഹാജരായി.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, കോളജ് വിദ്യാഭ്യാസ വകുപ്പ്, പോലീസ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി എന്നീ വിഭാഗ ങ്ങളുടെ സഹകരണം ലഭ്യമാക്കി വിജയകരമായി പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞതായി പ്രവേശന പരീക്ഷാ കമ്മീഷണർ പറഞ്ഞു. പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല അവലോകനങ്ങൾ നടത്തി. പോലീസി ന്റെ കാര്യക്ഷമമായ ഇടപെടലും പരീക്ഷാ നടത്തിപ്പിന് ഏറെ ഗുണകരമായി.

പരീക്ഷാ നടത്തിപ്പിന് ചുക്കാൻ പിടിച്ച ജില്ലാ നോഡൽ ഓഫീസർമാർ, ഒബ്സെർവർമാർ, സെന്റർ കോ- ഓർഡിനേറ്റർമാർ, ചീഫ് സൂപ്രണ്ടുമാർ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവരും സേവനം ചെയ്തതായും പ്രവേശന പരീക്ഷാ കമ്മീഷണർ പറഞ്ഞു.

NO COMMENTS

LEAVE A REPLY