സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിൽ ഓഡിറ്റ് അസിസ്റ്റന്റ്

34

കേരള സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിൽ ഓഡിറ്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. പ്രായം 2024 ജനുവരി ഒന്നിന് 50 വയസിൽ താഴെയായിരിക്കണം. യോഗ്യത സി.എ/ ഐ.സി.എം.എ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം. പ്രതിഫലം 40,000 രൂപ. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും നിയമനം.

അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയൊടൊപ്പം റെസൂമേ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉണ്ടായിരിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് ‘ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ഓഡിറ്റ് അസിസ്റ്റന്റ്’ എന്ന് രേഖപ്പെടുത്തണം.

അപേക്ഷ അയയ്ക്കേണ്ട വിലാസം: മാനേജിങ് ഡയറക്ടർ, ഒന്നാംനില, ബി.എസ്.എൻ.എൽ സെൻട്രൽ ടെലഫോൺ എക്സ്ചേഞ്ച് ബിൽഡിങ്, ഗവ. പ്രസിനു സമീപം, സ്റ്റാച്യു, തിരുവനന്തപുരം-695 001. കൂടുതൽ വിവരങ്ങൾക്ക്: 0471-2994660.

NO COMMENTS

LEAVE A REPLY