പി.എസ്.സി. കോഴ വിവാദം ; സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കടുത്ത നടപടിയുമായി കോഴിക്കോട് ജില്ലാ കമ്മിറ്റി

13

കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴവാങ്ങിയെന്ന പരാതിയിൽ കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടുളിക്കെതിരെ നടപടിയെടുക്കാൻ സി.പി.എം.

പ്രമോദ് കോട്ടുളിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കും. റിയൽ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നുചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പ്രമോദ് കോട്ടുളിയെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ അനുകൂലി ക്കുന്ന വിഭാഗം ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യ പ്പെട്ടു. എന്നാൽ, ജില്ലാ കമ്മിറ്റിയിലെ മറ്റുചില അംഗങ്ങൾക്കും റിയൽ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും അക്കാര്യത്തിലും കമ്മിറ്റി അഭി പ്രായം പറയണമെന്നും മറുവിഭാഗവും ആവശ്യം ഉന്നയിച്ചിരുന്നു.

സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ് പി.എസ്.സി. അംഗത്വം നൽകാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്‌ടർമാരായ ദമ്പതിമാർ നൽകിയ പരാതി പുറത്തുവന്നതോടെയാണ് വിഷയം പുറത്തറിയുന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നായിരുന്നു പരാതിയിൽ പറഞ്ഞിരു ന്നത്. റിയാസിന്റെ അയൽവാസി കൂടിയാണ് പ്രമോദ് കോട്ടുളി.

മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എം.എൽ.എമാരായ കെ.എം. സച്ചിൻദേവ്, തോട്ടത്തിൽ രവിന്ദ്രൻ എന്നിവരുടെ പേരുകളും ഇയാൾ ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ് ഉയർന്ന പരാതി ഒത്തുതീർപ്പാ ക്കാനുള്ള ശ്രമത്തിനിടെയാണ് വിവരങ്ങൾ പുറത്തായത്.

പ്രമോദ് കോട്ടുളിക്കെതിരേയുള്ള നടപടി വൈകിപ്പിച്ചതിൽ ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി താക്കീത്‌ ചെയ്‌തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അതൃപ്തി ഇന്നുനടന്ന യോഗത്തി ൽ റിപ്പോർട്ട് ചെയ്‌തു. നടപടി പ്രമോദ് കോട്ടുളിയിൽ ഒതുങ്ങിയേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

NO COMMENTS

LEAVE A REPLY