വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ തന്നെ കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നർ ടെർമിനലായി മാറും ; വി എൻ വാസവൻ .

13

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നർ ടെർമിനലായി 2028-ൽ വിഴിഞ്ഞം തുറമുഖം മാറുമെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ എല്ലാ ഘട്ടങ്ങളുടെയും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ട്രയൽ റൺ ചടങ്ങിൽ അധ്യക്ഷനായ തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു.

കേരളത്തിലേക്ക് 10,000 കോടിയുടെ നിക്ഷേപത്തിനും വിഴിഞ്ഞം തുറമുഖം വഴിവെക്കു മെന്നും മന്ത്രി പറഞ്ഞു. 8867.14 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചെലവ്. ഇതിൽ 5595.34 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിഹിതം.

NO COMMENTS

LEAVE A REPLY