കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത പണി ആരംഭിക്കുംമുൻപ് 20 കോടിയിലേറെ രൂപ തിരിച്ചുപിടിക്കാ നാണ് തീരുമാനം. ഇതിനെതിരേ നൂറിലേറെ സ്ഥലഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.718 സ്ഥല ഉടമകളിൽനിന്നായി 28 ഹെക്ടർ ഭൂമിയാണ് പന്തീരാങ്കാവിനും വാഴക്കാടിനും ഇടയിലായി ഏറ്റെടുത്തത്. ഇതിൽ 292 സ്ഥല ഉടമകൾക്കാണ് ആദ്യഘട്ട നഷ്ടപരിഹാരമായി 188.7 കോടി രൂപ നൽകിയത്.
ഈ തുക അനുവദിച്ച ദേശീയപാതാ അതോറിറ്റി പ്രോജക്ട‌് ഡയറക്ടർ തന്നെയാണ് പിന്നീട് രണ്ടുതവണയായി ഇത് കുറയ്ക്കാൻ ആവശ്യ പ്പെട്ടത്. തുടർന്ന് സ്ഥലമേറ്റെടുക്കലിൻ്റെ ആർബിട്രേറ്റർകൂടിയായ കളക്ടർ ഇതിനുള്ള നടപടിയും ആരംഭിച്ചു ഇതിൻ്റെ ഭാഗമായി പണം നൽകിയവരെ വിളിച്ചുവരുത്തി പ്രത്യേക സിറ്റിങ് നടത്തി സ്ഥലവില കുറച്ചവിവരം അറിയിക്കുകയും ചെയ്തു.