നാലാം നൂറുദിന പരിപാടി ; പൊലീസ് സ്റ്റേഷനുകളുടെ നിർമാണമടക്കം ആഭ്യന്തരവകുപ്പിൽ 359.69 കോടിയുടെ പദ്ധതികൾ

25

സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ പൊലീസ് സ്റ്റേഷനുകളുടെ നിർമാണമടക്കം ആഭ്യന്തര വകുപ്പിൽ 359.69 കോടിരൂപയുടെ പദ്ധതികൾ. 85 പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പൊലീസ് സ്റ്റേഷനുകളുടെ നവീകരണം, പുതിയ സ്റ്റേഷൻ ക്വാർട്ടേഴ്സ്, ജയിലുകൾക്ക് അനുബന്ധ സൗകര്യം, വനിതാ ബറ്റാലിയൻ കംപ്യൂട്ടർവൽക്കരണം, ക്യാമ്പ് ഓഫീസ് നിർമാണം, ടെലി കമ്യൂണിക്കേഷൻ കെട്ടിട നിർമാണം, സിവിൽ ഡിഫൻസ് വളന്റിയർ പരിശീലനം, ഫയർ സ്റ്റേഷനിൽ അനുബന്ധ സൗകര്യം, പുതിയ വയർലെസ് സംവിധാനം, റോബോട്ടിക് ഫയർ ഫൈറ്റിങ്– സ്കൂബ ഡൈവിങ് ഉപകരണങ്ങൾ വാങ്ങൽ, സൈബർ ഡിവിഷന് വർക്ക് സ്റ്റേഷൻ ആരംഭിക്കൽ തുടങ്ങി നിരവധി പദ്ധതികൾ നൂറുദിന പദ്ധതിയുടെ ഭാഗമായുണ്ട്.

സൈബർ കുറ്റകൃത്യം നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ 1.31 കോടിരൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ സെക്യൂരിറ്റി ക്യാബിനായി 85.43 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY