നാലാം നൂറുദിന കർമപരിപാടി ; കലാഭവൻ മണി സ്മാരക മന്ദിരത്തിന് തറക്കല്ലിടും

26

സാംസ്കാരിക വകുപ്പിനുകീഴിൽ ഫോക്‌ലോർ അക്കാദമി നൂറുദിന കർമപരിപാടി യിൽ ഉൾപ്പെടുത്തി കലാഭവൻ മണി സ്മാരക മന്ദിരം നിർമിക്കും.

15194 കോടിരൂപ ചെലവിൽ 47 പദ്ധതികളാണ് സാംസ്കാരിക വകുപ്പ് നടപ്പാക്കു ന്നത്.പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരായ സംവി ധായകരെ പ്രോത്സാഹിപ്പിക്കു ന്നതിനായി നിർമിച്ച സിനിമ നൂറുദിനത്തിൽ പ്രകാശിപ്പിക്കും. 1000 രൂപയ്ക്ക് 1555 രൂപയുടെ പുസ്തകം പദ്ധതിക്ക് കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് തുടക്കമിടും.

മലയാളം മിഷൻ 50 രാജ്യങ്ങളിലും 25 സംസ്ഥാനങ്ങളിലുമായി നൂറ് ചാപ്റ്ററുകളും ആരംഭിച്ചതിന്റെ പ്രഖ്യാപനം, കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന അബു ദാബി ഷോ, ആറന്മുള വാസ്തുവിദ്യ ഗുരുകുലം തയ്യാറാക്കിയ വിവരാത്മക ഗ്രന്ഥം പ്രകാശിപ്പി ക്കൽ, ഭാരത് ഭവന്റെ കടൽമിഴി തീരദേശ സർഗയാത്ര, ഫോക്ലോർ അക്കാദമിയുടെ കലയും കൃഷിയും പഠനപദ്ധതി എന്നിവയും നൂറുദിന കർമപരി പാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാസർകോട് സാംസ്കാരിക സമുച്ചയം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ് പോർട്ടൽ, കലാമണ്ഡലത്തിൽ വിനോദ സഞ്ചാരികൾക്കുള്ള വിശ്രമ കേന്ദ്രവും വിമൻ അമിനിറ്റി സെന്ററും, തിരുവനന്തപുരം കൈരളി തിയേറ്ററിൽ ‘ചിത്രാഞ്ജലി’ ഡോർ മെറ്ററി എന്നിവയുടെ ഉദ്ഘാടവും സാംസ്കാരിക വകുപ്പ് നൂറുദിന കർമപരിപാടി യുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY