എം.ഡി.എം.എ. ഗുളികകൾ, കഞ്ചാവ്, ഹാഷിഷ് ; മയക്കുമരുന്നുകളുമായി ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേർ എക്സൈസിൻ്റെ പിടിയിൽ

27

കൊച്ചി: ഡി.ജെ. പാർട്ടിക്കായി മയക്കുമരുന്നെത്തിച്ച ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേർ എക്സൈസിൻ്റെ പിടിയിൽ.എം.ഡി.എം.എ. ഗുളികകൾ, കഞ്ചാവ്, ഹാഷിഷ് എന്നിവയാണ് ഇവരിൽനിന്നും കണ്ടെടു ത്തത്. കൊല്ലം സ്വദേശിനി സുജിമോൾ, കലൂർ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുൺ എന്നിവരെയാണ് എക്സൈസിൻ്റെ ജില്ലാ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി യത്.

ഞായറാഴ്‌ച രാവിലെ 10 മുതൽ നൂറോളം പേരെ പങ്കെടുപ്പിച്ചാണ് അത്താണിയിലെ ഹോട്ടലിൽ പാർട്ടി നടത്തിവന്നത്. രഹസ്യവിവരത്തെ തുടർന്ന് രാവിലെ മുതൽതന്നെ എക്സൈസ് സംഘം ഹോട്ടൽ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഡി.ജെ. പാർട്ടിയിൽ പങ്കെടുക്കുന്നവർക്കായി മയക്കുമരുന്നുമായി കാറിൽ എത്തിയപ്പോഴാണ് നാലംഗ സംഘത്തെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY