തീരദേശ പരിപാലന പ്ലാൻ ഇന്ന് ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കും

10

ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രം തയ്യാറാക്കിയ 2019 കേരള തീരദേശ പരിപാലന പ്ലാൻ ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് 12 ന് ചീഫ് സെക്രട്ടറി ഡോ. വേണുവിന് ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രം ഡയറക്ടർ പ്രൊ. എൻ.വി. ചലപതി റാവു, ഡോ. റെജി ശ്രീനിവാസ് എന്നിവർ ചേർന്ന് സമർപ്പിക്കും.

ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ചേരുന്ന യോഗത്തിൽ പരിസ്ഥിതി വകുപ്പ് സെക്രട്ടറി ആൻഡ് ചെയർമാൻ ഡോ. രത്തൻ യു. ഖേൽ ഘർ, കേരള തീരദേശപരിപാലന അതോറിറ്റി, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടർ സുനീൽ പമിടി, കേരള തീര ദേശ പരിപാലന അതോറിറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2019 ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരമാണ് തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കുന്നതിന് തിരുവനന്തപുരത്തെ ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തെ സർക്കാർ ചുമതലപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടുകൂടി 2019 തീരദേശ പരിപാലന നിയമം കേരളത്തിൽ നിലവിൽ വരും.

NO COMMENTS

LEAVE A REPLY