മെഡിക്കൽ / അനുബന്ധ കോഴ്സ് പ്രവേശനം ; അപാകത പരിഹരിക്കാൻ അവസാന അവസരം

7

കീം-2024 മുഖേന എം.ബി.ബി.എസ് / ബി.ഡി.എസ്. കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കുകയും സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളേജുകളിലെ എൻ.ആർ.ഐ ക്വാട്ടാ സീറ്റുകളിലേയ്ക്ക് പ്രവേശനത്തിന് അർഹത നേടുന്നതിന് ആവശ്യമായ സർട്ടിഫി ക്കറ്റുകൾ സമർപ്പിക്കുകയും ചെയ്ത വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം സമർപ്പിച്ച എൻ.ആർ.ഐ സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിന് അവസാനമായി ഒരു അവസരം കൂടി നൽകും.

നിശ്ചിത സമയത്തിനകം എൻ.ആർ.ഐ രേഖകളിലെ അപാകതകൾ പരിഹരിക്കാത്ത പക്ഷം എൻ.ആർ.ഐ കാറ്റഗറിയിലേക്കുള്ള അലോട്ടുമെന്റിൽ നിന്നും ഒഴിവാക്കും. 2024-25 അധ്യയന വർഷത്തെ കേരള മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, 10-ാം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി, അപേക്ഷാ ഫീസ് എന്നിവയിൽ ന്യൂനതകൾ ഉണ്ടായിരുന്നവർ നിശ്ചിത സമയത്തിനകം അപാകത പരിഹരിക്കാത്തതിനാൽ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദായിട്ടുണ്ട്.

എന്നിരുന്നാലും റാങ്ക് തടഞ്ഞുവയ്ക്കുന്നത് ഒഴിവാക്കാനായി മേൽ അപാകതകൾ പരിഹരിക്കുന്നതിനും അപേക്ഷ ഫീസ് ഒടുക്കു വാനുണ്ടെങ്കിൽ അവ ഒടുക്കുന്നതിനും അവസാനമായി ഒരു അവസരം നൽകും. അപാകതകൾ പരിഹരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 13 രാത്രി 11.59. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

NO COMMENTS

LEAVE A REPLY