13-കാരി തസ്മിത്ത് തംസിയെ ശിശുക്ഷേമസമിതി ഏറ്റെടുക്കും

18

തിരുവനന്തപുരം ; കഴക്കൂട്ടത്തുനിന്ന് വീട്ടുകാരോട്‌ പിണങ്ങി വീടുവിട്ട  13-കാരി തസ്മിത്ത് തംസിയെ ശിശുക്ഷേമസമിതി (സി ഡബ്ല്യുസി) ഏറ്റെടുക്കും . വിശാഖപട്ടണം സ്റ്റേഷനിൽ എത്തിയ താംബരം–സാന്ദ്രാഗച്ചി എക്സ്‌പ്രസിൽ ഉണ്ടോയെന്ന് സംശയത്തെ തുടർന്ന് അൺറിസർവ്‌ഡ്‌ കോച്ചിൽ കഴിഞ്ഞ ദിവസം(ബുധൻ) രാത്രി പത്തോടെ മലയാളി സമാജം പ്രവർത്തകർ പരിശോധന നടത്തിയപ്പോ ഴാണ് ഒന്നും സംസാരിക്കാൻ തയാറാകാതെ കരയുകയായിരുന്ന തംസിയെ ഇവർ തിരിച്ചറിഞ്ഞത്.

കുട്ടിയെ ഏറ്റു വാങ്ങാൻ ശിശുക്ഷേമസമിതി അംഗങ്ങൾ വിശാഖപട്ടണത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിലാണ്‌ സംഘം വിശാഖപട്ടണത്തേക്ക്‌ പോകുന്നത്‌. ഇന്ന് വൈകുന്നേരം സിഡബ്ല്യുസി അംഗങ്ങൾ വിശാഖപട്ടണത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കും. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്.

അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീത്ത് തംസത്തെയാണ് ഓഗസ്റ്റ് 20 രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് കാണാതായത്.

തിരുവനന്തപുരം സിഡബ്ല്യുസി കുട്ടിയെ വിട്ടുകിട്ടാൻ വിശാഖപട്ടണം സിഡബ്ലിസി കത്ത് നൽകും. തുടർന്ന്‌ കുട്ടിയെ വൈദ്യ പരിശോധ നയ്ക്ക്‌ ശേഷം അവിടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. നാളെയോടെ കുട്ടിയെ കേരളത്തിൽ എത്തിക്കും.

NO COMMENTS

LEAVE A REPLY