നടി നൽകിയ മൊഴികളിൽ വൈരുദ്ധ്യം ; പീഡനം നടന്നതായി ആരോപിക്കുന്ന സ്ഥലവും സമയവും പലമൊഴികളിലും പലതാണെന്ന് കോടതി

28

കൊച്ചി: ആലുവ സ്വദേശിനിയായ നടി മുകേഷ് എം.എൽ.എ. ഉൾപ്പെടെ ഏഴുപേർ ക്കെതിരേ നൽകിയ മൊഴികളിൽ ആകെ വൈരുദ്ധ്യമെന്ന് കോടതി. പീഡനം നടന്നതായി ആരോപിക്കുന്ന സ്ഥലവും സമയവും പലമൊഴികളിലും പലതാണെന്ന് സെഷൻസ് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് അഭിഭാഷക സംഘടനാ നേതാവായിരുന്ന അഡ്വ. വി.എസ്. ചന്ദ്രശേഖരന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണ് കോടതി പരാമർശം.

മുകേഷിന് കഴിഞ്ഞ ദിവസം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിയിൽ കോൺഗ്രസിന്റെ അഭിഭാഷക സംഘടനാ നേതാവ് കൂടിയായിരുന്ന ചന്ദ്രശേഖരനും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ അദ്ദേഹത്തിനും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

പീഡനത്തിനിരയായ സ്ഥലം സമയം തുടങ്ങിയ കാര്യങ്ങളിൽ ചില വൈരുദ്ധ്യങ്ങൾ കാണു ന്നുണ്ടെന്നും ഡോക്ട‌ർക്ക് നൽകിയ മൊഴിയും പരാതിയിൽ പറയുന്ന കാര്യങ്ങളും തമ്മിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഈ വൈരുദ്ധ്യങ്ങൾ കണക്കിലെടു ത്താണ് വി.എസ്. ചന്ദ്രശേഖരന് മുൻകൂർ ജാമ്യം നൽകിയത്. ഇതേകേസിലാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്. ജയസൂര്യ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മണിയൻപിള്ള രാജുവിനെതിരേയും ഈ നടി പരാതി നൽകിയിരുന്നു. എന്നാൽ ഇത് 2015-ന് മുമ്പുള്ളതാണ് എന്ന് കണ്ടെത്തി ജാമ്യാപേക്ഷ തീർപ്പാക്കുകയായി രുന്നു. പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

NO COMMENTS

LEAVE A REPLY