ഏറെ ഇഷ്ടം ലാലിൻ്റെ അമ്മയായി അഭിനയിക്കാൻ

15

മലയാളത്തിലെ ഒട്ടുമിക്ക നായകൻമാരുടെയും അമ്മയായിട്ടുണ്ടെങ്കിലും മോഹൻലാലിൻ്റെ അമ്മയായി അഭിനയിക്കാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞിട്ടുണ്ട്. അൻപതോളം സിനിമകളിൽ കവിയൂർ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമായി അഭിനയിച്ചു.

അമ്മയെന്ന്‌ കേൾക്കുമ്പോൾ മലയാളി  ചലച്ചിത്ര പ്രേക്ഷകരുടെയും  മനസ്സിൽ വിരിയുന്ന മുഖം കവിയൂർ പൊന്നമ്മയുടെതായിരുന്നു. ഒരുപക്ഷേ, സിനിമയിൽ  അവർ അമ്മ വേഷങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുണ്ടാവുക ലാലിന്റെ അമ്മയായിട്ടാകും.
ഒരിക്കൽ തിരുവനന്തപുരത്തെ ഉൾപ്രദേശത്ത്‌ മുറുക്കാൻ വാങ്ങാൻ കാർ നിർത്തിയപ്പോൾ മോഹൻലാലിന്റെ അമ്മയെന്ന്‌ വിളിച്ചു ആളുകൾ ചുറ്റും ഓടിക്കൂടി. തെല്ലു ഫലിതത്തോടെ  വിവരിക്കുകയും ചെയ്യുകയുണ്ടായി. അതുപോലെ താൻ പ്രസവിക്കാത്ത മകനാണ് ലാലെന്ന് പറയാറുണ്ടായിരുന്നു .

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്കും കവിയൂർ പൊന്നമ്മ എന്റെ അമ്മ വേഷം ചെയ്യുന്നത് കാണാനായിരുന്നു ഏറെ ഇഷ്ടമായിരുന്നത്രെ .

NO COMMENTS

LEAVE A REPLY