ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍.

23

ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍.നോർത്തേണ്‍ അയർലൻഡിലെ ബെല്‍ഫാസ്റ്റിന് സമീപത്താൻ സംഭവം

ആൻട്രിം ഓക്‌ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മോൻ പുഴക്കേപറമ്ബില്‍ ശശി (ജോസ്മോൻ പി എസ് – 29) ആണ് നോർത്തേണ്‍ അയർലൻഡ് പോലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 26-ന് രാത്രി പത്തുമണിയോടെയാണ് ജോസ്മോൻ വീട്ടില്‍വെച്ച്‌ ഭാര്യയെ തീകൊളുത്തിയത്. ശരീരത്തിന്റ 25 ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോഴും ചികിത്സയിലാണ്.

വീടിന്റെ മുൻവാതിലിലും ഹാളിലും മണ്ണെണ്ണയുടെ സാന്നിധ്യമുണ്ടായിരുന്നതായി നോർ ത്തേണ്‍ അയർലൻഡ് ഫയർ ആൻഡ് റെസ്ക്യു സർവീസിനെ ഉദ്ധരിച്ച്‌ പോലീസ് കോടതിയെ അറിയിച്ചു. കാർ ഓയില്‍ ഒരു കാനില്‍ നിന്ന് മറ്റൊന്നിലേക്ക് പകരുന്നതി നിടെ പൈജാമയിലേക്ക് തീപടരുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

തീപടരുന്നത് കണ്ട ഭർത്താവ് തന്നെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും യുവതി പറഞ്ഞതായി പോലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ ജോസ്മോന്റെ ശരീരത്തില്‍ പൊള്ളലേറ്റിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. അതേസമയം യുവതിയോട് ഭർത്താവ് പതിവായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. യുവതി പതിവായി ഗാർഹിക പീഡനത്തിന് ഇരയായിരുന്നതായി സഹപ്രവർത്തകരും മൊഴി നല്‍കിയിട്ടുണ്ട്. ഭർത്താവിനെതിരെ യുവതി പരാതി നല്‍കി യിട്ടില്ല.

NO COMMENTS

LEAVE A REPLY