സസ്പെൻഷനിലുള്ള റേഞ്ച് ഓഫിസർ ഉത്തരവില്ലാതെ കസേര കയ്യേറി നെയിം ബോർഡ് സ്‌ഥാപിച്ചു

26

തിരുവനന്തപുരം : സസ്പെ‌ൻഷനിലുള്ള റേഞ്ച് ഓഫിസർ എൽ.സുധീഷ്‌കുമാറാണ് നിയമന ഉത്തരവില്ലാതെ കാട്ടാക്കട പരുത്തി പ്പള്ളി ഫോറസ്‌റ്റ് ഓഫീസിൽ അതിക്രമിച്ചു കയറി മണിക്കൂറുകളോളം കസേര കയ്യേറിയത് . ഡ്യൂട്ടി റേഞ്ച് ഓഫിസർ ശ്രീജു പുറത്തു പോയ സമയത്തെത്തിയ സുധീഷ് മേശപ്പുറത്തു തൻ്റെ നെയിം ബോർഡ് സ്‌ഥാപി ക്കുകയും ചെയ്തു.

ഇന്നലെ 11 മണിയോടെയാണ് സംഭവം . ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നു റേഞ്ച് ഓഫിസർ ശ്രീജു നൽകിയ പരാതി യിൽ കാട്ടാക്കടെ എസ്‌ എച്ച് ഒ മുദുൽകുമാറിന്റെ നേത്യത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി സുധീഷ്‌കുമാറിനെ പറഞ്ഞയക്കുക യായിരുന്നു .

സസ്പെൻഷൻ റദ്ദാക്കിയെന്ന പേരിൽ ഓഫീസി ലെത്തി കസേര കയ്യേറിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വനം വകുപ്പ് അധികൃതർ വ്യക്‌തമാക്കി. വനം മേധാവി ക്ക് റിപ്പോർട്ട് നൽകുമെന്ന് ഡി എഫ് ഒ അനിൽ ആന്റണി അറിയിച്ചു.

സസ്പെൻഷൻ പിൻവലിച്ചാൽ വനം മേധാവിക്ക് മുന്നിൽ ഹാജരായി പുതിയനിയമന ഉത്തരവ് വാങ്ങുകയാണ് നടപടി ക്രമം.

NO COMMENTS

LEAVE A REPLY