പ്രയാഗ മാർട്ടിനെ എനിക്കറിയില്ല ; ശ്രീനാഥ് ഭാസി സുഹൃത്തിൻ്റെ സുഹൃത്താണ് ; ഓം പ്രകാശ്

12

കൊച്ചി : പ്രയാഗ മാർട്ടിനാണോ ആ കുട്ടി എന്നത് എനിക്കറിയില്ല. സിനിമയിൽ കാണുന്നതുപോലെ രൂപഭംഗിയുള്ള കുട്ടിയല്ല അവൾ. പ്രയാഗ യുമായി സംസാരിച്ചിട്ടുമില്ല. അവിടെക്കൂടിയ സുഹൃത്തിൻ്റെ സുഹൃത്താണ് ശ്രീനാഥ് ഭാസി. അതുപ്രകാരമാണ് ഭാസി അവിടെ യെ ത്തിയത്.

മൂന്നുമണിക്കാണ് ഭാസിയെത്തിയത്. ഉറങ്ങുകയായിരുന്ന താൻ എഴുന്നേറ്റ് ഭാസിയെക്കണ്ടു. പിന്നീട് അവർ കൂട്ടുകാർ തമ്മിൽ സംസാരിക്കുകയാണ് ചെയ്‌തത്‌. പ്രയാഗയെ അറിയില്ല. രാവിലെയാണ് ഇത് പ്രയാഗ മാർട്ടിനാണെന്ന് അറിയുന്നതെന്നും ഓം പ്രകാശ് വ്യക്തമാക്കി. കേസിൽ പോലീസ് തന്നെ ഫ്രെയിം ചെയ്തിട്ടില്ലെന്നും. നിരപരാധിത്വം തെളിയിക്കുമെന്നും ഓം പ്രകാശ് പറഞ്ഞു.

NO COMMENTS

LEAVE A REPLY