മോഡൽ പാർലമെന്റ് മത്സരം ; പരിശീലന പരിപാടി നാളെ മുതൽ

7

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ നേതൃത്വത്തിൽ യൂത്ത്/ മോഡൽ പാർലമെന്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ/ കോളജ് അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനം നാളെ (ഒക്ടോബർ 18) തിരുവനന്തപുരം ഐ.എം.ജിയിലെ പാരിജാതം ഹാളിൽ നടക്കും. അഡ്വ. ഐ.ബി സതീഷ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. സുധീർ കെ മുഖ്യ പ്രഭാഷകനായിരിക്കും.

മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്.ആർ. ശക്തിധരൻ അധ്യക്ഷത വഹിക്കും. നിയമസഭയിലെ മുതിർന്ന ഉദ്യോഗസ്ഥരായ ടി. മനോഹരൻ നായർ, കെ. പുരുഷോത്തമൻ, കെ. ബാലമുരളീകൃഷ്ണൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.

NO COMMENTS

LEAVE A REPLY