ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമൻ അന്തരിച്ചു.

10

തിരുവനന്തപുരം : ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറലായും കേരള കളരിപ്പയറ്റ് അസോസിയേഷൻ്റെ സെക്രട്ടറിയായും കേരള സ്റ്റേറ്റ് സ്പോർട്ട് കൗൺസിൽ അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്ന അഡ്വ. പൂന്തുറ സോമൻ (70 വയസ്സ്) അന്തരിച്ചു. അദ്ദേഹം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി 15 വർഷവും അഭിഭാഷകവൃത്തിയിൽ 30 വർഷം സേവനമനുഷ്ടിച്ചു.

ആദ്യകാല ബി ജെ പി നേതാവും രാഷ്ട്രീയ സ്വയം സേവക സംഘത്തിലുടെ പൊതു പ്രവർത്തന രംഗത്ത് വന്ന പൂന്തുറ സോമൻ ജനസംഘത്തിലും പിന്നീട് ഭാരതീയ ജനതാ യുവമോർച്ചയുടെ പ്രഥമ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥ ക്കാലത്തും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിരുന്നു

കളരിപ്പയറ്റുമായി ബന്ധപ്പെട്ട് അമേരിക്ക, ലണ്ടൻ, ജപ്പാൻ, കൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങ ളിലും സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ കളരിപ്പയറ്റ് അസോസിയേഷനുകൾക്ക് ഇദ്ദേഹത്തിൻ്റെ നേതൃത്വ ത്തിൽ രൂപം നൽകി. അത്ഭുതാവഹമായ ഒരു ആയോധനകല എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

നാഷണൽ ഗെയിംസിലും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും ഇദ്ദേഹത്തിൻ്റെ പരിശ്രമഫല മായി കളരിപ്പയറ്റിനെ മത്സര ഇനമായി ഉൾപ്പെടുത്തി. സിനിമാതാരങ്ങൾ ഉൾപ്പെടെ ആയിര ത്തിലധികം ശിഷ്യന്മാർ ഉണ്ടായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഫെലോ ഷിപ്പും ചരിത്രത്തിലും മലയാളത്തിലും ബിരുദാനന്തരബിരുദവും നേടിയിരുന്നു.

പൂന്തുറ വലിയ പഴവാർ വീട്ടിൽ പരേതരായ ഗംഗാധരൻ്റേയും ഭവാനിയുടേയും മകനാണ്. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സ്ഥാ പക സെക്രട്ടറി ജനറൽ. ബി.ജെ.പി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച 1982 ൽ നേമം നിയോജക മണ്ഡലത്തിൽ നിന്നും കെ കരുണാകരനെതിരെ മത്സരിച്ചിരുന്നു. ഭാര്യ ഹെലൻ സോമൻ മക്കൾ അദ്വൈത് പി സോമൻ, അഡ്വ ഭഗവത് പി സോമൻ. സഞ്ചയനം ഒക്ടോബർ 28 തിങ്കൾ രാവിലെ 9 മണിക്ക് വഞ്ചിയൂർ അന്തിയാർമഠം ലൈനിൽ B4(1)ലെ സ്വവസതിയിൽ നടക്കും

NO COMMENTS

LEAVE A REPLY