അഷറഫ് വധക്കേസ് ; നാല്‌ ആർ എസ്‌ എസ്‌ പ്രവർത്തകർക്ക് ജീവപര്യന്തം

15

തലശേരി : സിപിഐ എം പ്രവർത്തകൻ എരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊന്ന കേസിൽ നാല്‌ ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തവും 80,000 രൂപ പിഴയും.

എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ കുട്ടൻ എന്ന എം പ്രനു ബാബു (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ടുട്ടു എന്ന ആർ വി നിധീഷ്‌ (36), എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ ഷിജൂട്ടൻ എന്ന വി ഷിജിൽ (35), പാനുണ്ട ചക്യത്തുകാവി നടുത്ത ചിത്രമഠത്തിൽ ഉജി എന്ന കെ ഉജേഷ്‌ (34) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌.

കൊലപാതകത്തിന്‌ 302 വകുപ്പ്‌ പ്രകാരം ജീവപര്യന്തംതടവും അര ലക്ഷം രൂപ പിഴയും വധശ്രമത്തിന്‌ 307 വകുപ്പ്‌ പ്രകാരം 7 വർഷം തടവും 20,000 രൂപയും പരിക്കേൽപിച്ചതിന്‌ 324 വകുപ്പ്‌ പ്രകാരം 2 വർഷം തടവും 10,000 രൂപയും അന്യായമായി തടങ്കലിൽവെച്ചതിന്‌ 341 വകുപ്പ്‌ പ്രകാരം ഒരുമാസം തടവിനുമാണ്‌ പ്രതികളെ ശിക്ഷിച്ചത്‌. പിഴസംഖ്യ കൊല്ലപ്പെട്ട അഷറഫിന്റെ കുടുംബത്തിന്‌ നൽകണമെന്നും കോടതി വിധിച്ചു.

തലശേരി അഡീഷനൽ സെഷൻസ്‌ കോടതി (4) ജഡ്‌ജി ജെ വിമൽ ആണ് ശിക്ഷ നടപ്പിലാക്കിയത് .

NO COMMENTS

LEAVE A REPLY