12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ

12

പാലക്കാട് : 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിലായി. തൃശ്ശൂർ അരിമ്പൂർ മനക്കൊടി പുളിപ്പറ മ്പിൽ വീട്ടിൽ പി എസ് അരുൺ (33), മലപ്പുറം തിരുനാവായ ആലുങ്കൽ വീട്ടിൽ എ അയ്യൂബ് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അരുൺ ഓടിച്ചിരുന്ന വാഹനത്തിൽ നിന്ന് 6.6 കിലോ കഞ്ചാവും, അഞ്ച് ഗ്രാമോളം എംഡിഎംഐയും പിടിച്ചെടുത്തു. അയ്യൂബിന്റെ വാഹനത്തിൽ നിന്ന് 5.7 കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു. പ്രതികൾ കഞ്ചാവ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കട ത്തുക യായിരുന്നു. വില്പനയ്ക്ക് ചെറിയ പാക്കറ്റുകളിൽ ആക്കിയ നിലയിലായിരുന്നു കഞ്ചാവെ ന്നും പോലീസ് പറഞ്ഞു.

ഇന്ന് രാവിലെ പാലക്കാട് ജില്ല ലഹരി വിരുദ്ധ സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർ ന്നാണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY