ഫ്രാന്‍സില്‍നിന്നു 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ വെള്ളിയാഴ്ച ഒപ്പുവയ്ക്കും

289

ന്യൂഡല്‍ഹി• ഫ്രാന്‍സില്‍നിന്നു 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ വെള്ളിയാഴ്ച ഒപ്പുവയ്ക്കും. കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തിലാണിത്. കരാറില്‍ ഒപ്പു വയ്ക്കുന്നതിനായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷീന്‍ ലെ ഡ്രിയാന്‍ വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെത്തും.
ഏകദേശം 880 കോടി ഡോളറിനാണ് (60,000 കോടിയോളം രൂപ) ഫ്രാന്‍സില്‍നിന്നു 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുക. ഇന്ത്യന്‍ വ്യോമസേനയില്‍, സ്ക്വാഡ്രണ്‍ കുറവ് വലിയ തലവേദനയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് അനുമതി ലഭിച്ചിരിക്കുന്നത്. അയല്‍രാജ്യമായ ചൈന, പാക്കിസ്ഥാന്‍ എന്നിവരെ നേരിടാന്‍ നിലവിലെ സ്ക്വാഡ്രണ്‍ അപര്യാപ്തമാണെന്നു വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ അരൂപ് രാഹ പലതവണ വ്യക്തമാക്കിയിരുന്നു.റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന്റെ ഗതിവേഗം വര്‍ധിച്ചതിനു പിന്നില്‍ ഇതുള്‍പ്പെടെയുള്ള കാരണങ്ങളുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശന സമയത്താണു 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായത്. ഈ വര്‍ഷം റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കു മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് എത്തിയിരുന്നെങ്കിലും റാഫേല്‍ വിമാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല.

NO COMMENTS

LEAVE A REPLY