പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവും കവർന്നു

20

കണ്ണൂർ: വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്റഫിൻ്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് ഒരു കോടി രൂപയും 300 പവൻ സ്വർണവും മോഷ്ടിച്ചത് . കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമായി മോഷ്ടിച്ച തെന്നാണ് റിപ്പോർട്ട്.

വീട്ടിലുള്ളവർ ഇക്കഴിഞ്ഞ 19-ാം തിയതിയാണ് വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ സന്ദർശിക്കാൻ പോയത്. യാത്ര കഴിഞ്ഞ ഞായ റാഴ്‌ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്. അടുക്കള ഭാഗത്തെ ജനലിൻ്റെ ഗ്രില്ല് മുറിച്ചു മാറ്റിയാണ് മോഷ്ടക്കൾ വീടിനുള്ളിൽ കടന്നത്. മൂന്നുപേർ മതിൽചാടി വീടിനുള്ളിൽ കടക്കുന്നതിന്റെ ദൃശ്യങ്ങൾ സി. സി. ടി. വി യിൽ പതിഞ്ഞിട്ടുണ്ട്.

ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മന്ന കെ. എസ്. ഇ. ബി. ഓഫീസിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്.

NO COMMENTS

LEAVE A REPLY