പ്രീമിയസ് അമേരിക്കൻ ഗ്ലോബൽ അച്ചീവ്‌മെൻ്റ് അവാർഡ് ഡിസംബർ 15 ന് ന്യൂയോർക്കിൽ

35

ന്യൂയോർക്ക് : ഈ വർഷത്തെ പ്രീമിയസ് അമേരിക്കൻ ഗ്ലോബൽ അച്ചീവ്‌മെൻ്റ് അവാർഡ് ഡിസംബർ 15 ന് ന്യൂയോർക്കിൽ വച്ച് നടക്കും . ന്യൂയോർക്കിലെ ദി പ്ലാസ ന്യൂയോർക്ക് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്നു.

നവംബർ നടത്താനിരുന്ന ചടങ്ങ് അമേരിക്കയിൽ നടന്ന ഇലക്ഷൻ കാരണമാണ് മാറ്റിയത് . നിരവധി പ്രമുഖർ പങ്കെടുക്കുന്ന വേദിയിൽ പല മേഖലകളിൽ കഴിവ് തെളിയിച്ച് വിജയിച്ചവർക്ക് ഉൾപ്പടെ 25 ഓളം അവാർഡുകളാണ് വിതരണം ചെയ്യുന്നത് .

ബിസിനസ് അച്ചീവ്‌മെൻ്റ് അവാർഡ് നാഥൻ ബ്രാക്കൺ ( ന്യൂസിലാൻഡ്) , സാഹിത്യം: ലിയോണ ( അമേരിക്ക) മ്യൂസിക് : മോണോറിസ ( സൗത്ത് അമേരിക്ക) അച്ചീവ്മെൻറ് അവാർഡ് : അരുൺ രാജ് ( ഇന്ത്യ) ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് : ടോമി ( അമേരിക്ക) എ എ ജെ എ – ജേർണലിസം എക്സലൻസ് അവാർഡ് : മറീന മൈക്കിൾ (ന്യൂയോർക്ക്) മാധ്യമരംഗത്തെ മികവിനുള്ള അൽ ന്യൂഹാർത്ത് അവാർഡ് : ലൂയിസ് ( അമേരിക്ക) ആൽഡോ ബെക്ക്മാൻ മെമ്മോറിയൽ അവാർഡ് : മറിയ മിസ്സിസ് ( അമേരിക്ക) കൂടാതെ മറ്റു അവാർഡുകളും വേദിയിൽ വിതരണം ചെയ്യും

NO COMMENTS

LEAVE A REPLY