തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ രണ്ടുപേർ മുങ്ങി മരിച്ചു

24

തിരുവനന്തപുരം ഉള്ളൂർ തുറുവിയ്ക്കല്‍ ശ്രീ ധർമശാസ്താ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പോറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മുങ്ങി മരിച്ചത് . ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ഓട്ടോ ഡ്രൈവർമാരായ ഇവർ കുളത്തില്‍ കുളിക്കാനിറങ്ങിയത്.ആഴം കൂടുതലായതിനാല്‍ ആളുകള്‍ കുളിക്കാനിറങ്ങാതിരിക്കാൻ കുളത്തിന് ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു.

12 മണിയോടെ ഇവർ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും രണ്ടു പേർ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY