തിരുവനന്തപുരം : അര നൂറ്റാണ്ടോളം പഴക്കമുള്ള പാളയം സാഫല്യം കോംപ്ലക്‌സിന് പുറകിൽ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതുതായി പണിതീർത്ത ബഹുനില പാർക്കിംഗ് സമുച്ചയത്തിൽ ഡിസംബർ 19 മുതൽ പാർക്കിംഗ് ആരംഭിക്കും.
കോംപ്ലക്സിലേക്ക് വരുന്നവർ കണ്ണിമേറ മാർക്കറ്റ്, യൂണിവേഴ്‌സിറ്റി കോളേജിന് മുൻവശം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇടുങ്ങിയ റോഡിൽ ഗതാഗത ക്കുരുക്കിനും കാരണമായിരുന്നു. കൃത്യമായ പാർക്കിംഗ് സൗകര്യം ഇല്ലാത്തതായിരുന്നു ജനങ്ങൾ കോംപ്ലക്സിലേക്ക് എത്താത്തതിൻ്റെ പ്രധാന കാരണം .
മിതമായ പാർക്കിംഗ് ഫീസിൽ 302 കാറുകൾക്കും 200 ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യം ലഭ്യമാണ്.