യെമൻ പൗരൻ കൊല്ലപ്പെട്ട സംഭവം ; മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് പോസിറ്റീവ് സൂചനകൾ

26

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തില്‍ പോസിറ്റീവ് ആയ ചില സൂചനകള്‍ ഉണ്ടെന്നും മധ്യസ്ഥ ചർച്ചകള്‍ പോലും ഇനിയും തുടങ്ങാത്തതില്‍ അടിയന്തര ഇടപെടല്‍ ആവശ്യ മാണെന്നും സാമൂഹ്യ പ്രവർത്തകൻ സാമുവല്‍ ജെറോം.2017ലാണ് നിമിഷപ്രിയ യെമൻ സ്വദേശി കൊല്ലപ്പെട്ട കേസില്‍ ജയിലിലാകുന്നത്.

ദയാധനം അടക്കമുള്ള കാര്യങ്ങളില്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ഒത്തുതീർപ്പി ലേക്കെത്താൻ തയ്യാറാവാഞ്ഞതോടെ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നല്‍കിയിരുന്നു.

നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താൻ തയ്യാറെന്ന് ഇറാൻ അറിയിച്ചതോടെ വീണ്ടും പ്രതീക്ഷയിലാണ് കുടുംബം. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇറാന്റെ മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന്‍ നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്‍ നടത്താമെന്ന് വ്യക്തമാക്കിയത്.

പ്രസിഡൻറ് ശിക്ഷ ശരിവച്ചാലും കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ദയാധനം സ്വീകരിച്ച്‌ മാപ്പു നല്കാനുള്ള അവകാശമു ണ്ടെന്നാണ് സർക്കാർ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനില്‍ തുടരുകയാണ്. കേന്ദ്രസർക്കാറും കേരള സർക്കാറും കൈകോർത്ത് മകളെ രെക്ഷിക്കാൻ ഇടപെടണമെന്ന് പ്രേമകുമാരി അഭ്യർത്ഥിച്ചിരുന്നു.

NO COMMENTS

LEAVE A REPLY