കലോത്സവ നഗരിയിൽ റെഡ് ക്രോസ് സൊസൈറ്റി ഒരുക്കിയ പ്രഥമ ശുശ്രൂഷ പവലിയന്റെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവ്വഹിച്ചു

156

63-മത്  സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എത്തുന്ന കലാ പ്രതിഭകൾക്ക് റെഡ് ക്രോസ് സൊസൈറ്റി ഒരുക്കിയ പ്രഥമ ശുശ്രൂഷ കേന്ദ്ര പവലിയന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ (ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി) എം ആർ മനോജ് അധ്യക്ഷത നിർവ്വഹിച്ചു.ജില്ലാ ചെയർമാൻ സി ഭാസ്‌കരൻ, വൈസ് ചെയർമാൻ എം കെ മെഹബൂബ്, ട്രഷറർ വി എസ് മാത്യു, സംസ്ഥാന കമ്മിറ്റി മാനേജിങ് അംഗം അഡ്വ. നാൻസി പ്രഭാകർ, ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ് പി ദീപക്ക്, ജൂനിയർ റെഡ്ക്രോസ്സ് ജില്ലാ കോർഡിനേറ്റർ ജസ്റ്റിൻ എ വി, ജില്ല കമ്മിറ്റി അംഗങ്ങളായ ബിച്ചു കെ വി, ഷൈനി ജോസ്, സതീഷ് എ. അഡ്വ.ശങ്കർലാൽ, സുരേഷ് കുമാർ ആർ,വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY