വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

26

തിരുവനന്തപുരം : വർക്കല മസാജ് പാര്‍ലറിലെത്തിയ വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ ഓടനാവട്ടം സ്വദേശി ആദര്‍ശാണ് (25) അറസ്റ്റിലായത്. വര്‍ക്കല പാപനാശം ഹെലിപ്പാടിന് സമീപത്തെ മസാജ് സെന്‍ററിലെത്തിയ കാലിഫോര്‍ണിയ സ്വദേശിനിയായ നാല്‍പ്പത്താറുകാരിയോടാണ് മസാജിനിടെ യുവാവ് അതിക്രമം കാണിച്ചത്.

ട്രീറ്റ്മെന്‍റ് മസാജിന്‍റെ പേരില്‍ കൂടുതല്‍ സമയം ചെലവഴിച്ച യുവാവ് അപമര്യാദയായി പെരുമാറിയതോടെ വിദേശവനിത അപ്പോള്‍ തന്നെ പ്രതികരിക്കുകയും വര്‍ക്കല പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു..

NO COMMENTS

LEAVE A REPLY