തിരുവനന്തപുരം : നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു ബസിൽ ഉണ്ടായിരുന്ന 60 വയസ്സുള്ള ദാസിനി ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്ക് . വിനോദയാത്ര കഴിഞ്ഞ് കുട്ടികളുമായി മട ങ്ങിവരികയായിരിന്ന ബസാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. ബസില്‍ അമ്പ തോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.
ആര്യനാട് ഭാഗത്തുനിന്നുള്ള സ്‌കൂളില്‍ നിന്നുള്ള ബസാണ് അപകടത്തില്‍ പെട്ടിരിക്കുന്ന തെന്നും സ്ഥിരമായി അപകടം നടക്കുന്ന റോഡാണിതെന്നും ബസില്‍ നിന്നും വലിയതോ തില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ . ഇത് റോഡില്‍ പരന്നിട്ടുണ്ട്. അഗ്നിരക്ഷാസേന റോഡില്‍നിന്നും ഇന്ധനം വെള്ളം ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തുടരു കയാണ്.