തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത് ബജറ്റ് വെള്ളിയാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും.
രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. 10, 11, 12 തീയതികളിലാണ് ബജറ്റ് ചർച്ച.