കൈത്തറി ഉൽപ്പന്നങ്ങൾ എന്ന വ്യാജേന പവർലൂം ഉൽപ്പന്നങ്ങൾ വിൽക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി പിഴ ഈടാക്കും. ഹാൻഡ്ലൂം ആക്ട് 1985 പ്രകാരം അത്തരം ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ‘കൈത്തറി വസ്ത്രങ്ങൾ’ എന്ന ബോർഡ് പ്രദർശിപ്പിച്ച് വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് കൈത്തറി ആൻഡ് ടെക്സ്റ്റയിൽസ് ഡയറക്ടർ അറിയിച്ചു.