കൊച്ചി: എംപ്ലോയിസ് പ്ര?വിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ഒക്ടോബര്‍ 13ന് രാവിലെ 11ന് കലൂരിലെ ഓഫീസില്‍ പി.എഫ്. നിങ്ങള്‍ക്കരികെ പരാതി പരിഹാര ക്യാന്പ് നടത്തും. ഇ.പി.എഫിനെക്കുറിച്ചോ ഇ.പി.എഫ്. പെന്ഷനെക്കുറിച്ചോ പരാതിയുള്ള എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ അംഗങ്ങള്‍/പെന്‍ഷന്‍കാര്‍/തൊഴിലുടമകള്‍/തൊഴിലാളി സംഘടനള്‍ യുണിവേഴ്സല്‍ അക്കൗണ്ട് നന്പര്, പെന്ഷന് പേമെന്റ് ഓര്‍ഡര്‍, ടെലിഫോണ്‍ നന്പര് എന്നിവ സഹിതം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഭാവിഷ്യനിധി ഭവന്, ഇ.പി.എഫ്. ഓര്ഗനൈസേഷന്, കലൂര്‍, കൊച്ചി 682017 എന്ന വിലാസത്തില്‍ ഈ മാസം 28ന് മുന്‍പായി ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണെന്ന് പി.എഫ് അധികൃതര്‍ അറിയിച്ചു.പരാതികള്‍ അയക്കുന്ന കവറിനു പുറത്ത് പരാതി പരിഹാര ക്യാന്പിലേക്ക് എന്ന് രേഖപ്പെടുത്തേണ്ടതാണ്.