തിരുവനന്തപുരം : നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ബജറ്റിലേക്കുള്ള ധനാഭ്യർഥ ചർച്ച നടക്കും. ചൊവ്വയും ബുധനും ചർച്ച തുടരും. ബുധനാഴ്ചയ്ക്കു ശേഷം 17നാണ് സമ്മേളനം ചേരുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 13, 14 തീയതികളിൽ സഭ ചേരില്ല. പൊതുസർവ കലാശാലകളുമായി ബന്ധപ്പെട്ട ബില്ലിന്റെ രണ്ടാം ഭാഗം ഈ മാസം 20ന് അവതരിപ്പിക്കും. സംസ്ഥാന സ്പോർട്സ് ഭേദഗതി ബില്ലും സഭ ചർച്ചയ്ക്കെടുക്കും. 25ന് സമ്മേളനം സമാപിക്കും