ഗർഭാശയത്തിനുള്ളിൽ അസഹ്യമായ വേദന, വന്ധ്യതാ പ്രശ്‌നങ്ങൾ, മറ്റ് സങ്കീർണ്ണതകളും ഗൗരവമുള്ള ഈ ആരോഗ്യപ്രശ്നത്തെ കുറിച്ച് അറിവു നൽകാൻ തിരുവനന്തപുരം ക്രിഡൻസ് ഫോസ്‌പിറ്റലിൽ എൻഡോമെട്രിയോസിസ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുകയാണെന്ന് എസ് എ ടി ആശുപത്രിയിലെ എൻഡോമെട്രിയോസിസ് വിഭാഗം മേധാവിയായിരുന്ന ഡോ ശ്രീകുമാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു . ഇവർ ഇപ്പോൾ ക്രിഡൻസ് ആശുപത്രിയിലെ എൻഡോമെട്രിയോസിസ് വിഭാഗം മേധാവിയാണ്
പ്രശ്നം നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സകൾ തേടുന്നതിനും സ്ത്രീകളെ ബോധവൽക്കരിക്കുകയാണ് ഈ പരിപാടി യുടെ ലക്ഷ്യമെന്നും ലോകമെമ്പാടും പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് എൻഡോമെട്രിയോസിസ് എന്നും പക്ഷെ ഇതിനെപ്പറ്റി ശരിയായ അറിവില്ലാത്തതിനാൽ പലപ്പോഴും പ്രശ്‌നം കണ്ടെത്താറില്ലയെന്നും പറഞ്ഞു
ആർത്ത വകാലത്ത പലരിലും അസഹ്യമായ വേദന, അമിത രക്തസ്രാവം, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുമെങ്കിലും അതെല്ലാം സാധാരണ ആർത്തവ സംബന്ധമെന്ന് കരുതാറാണ് പതിവ്. ഈ ലക്ഷണങ്ങൾ ഒരുപക്ഷെ എൻഡോമെട്രിയോ സിസ് മൂലമായേക്കാം. ഈ അവസ്ഥ ഗർഭാശയത്തിനുള്ളിൽ നിരയായുള്ള കോശങ്ങൾ പുറത്തേയ്ക്ക് വളരുകളും അത് അസഹ്യമായ വേദന, വന്ധ്യതാ പ്രശ്‌നങ്ങൾ, മറ്റ് സങ്കീർണ്ണതകൾ എന്നിവയ്ക്കും വഴിതെളിക്കുകയും ചെയ്യുന്നു .
2025 മാർച്ച് 15 ന് രാവിലെ മണിക്ക് തിരുവനന്തപുരം ക്രിഡൻസ് ഹോസ്‌പിറ്റലിലാണ് എൻഡോ മെട്രിയോസിസ് ബോധവൽക്കരണ സെമിനാർ നടക്കുക. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത വർക്ക് സൂം (Zoom) മുഖേന ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കാം.
എൻഡോമെട്രിയോസിസ് കണ്ടെത്തൽ, അതിൻ്റെ ലക്ഷണങ്ങൾ മനസിലാക്കൽ, വൈദ്യപരി ശോധന തുടങ്ങി എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും ഈ സെമിനാറിലുണ്ടാകും അതോടൊപ്പം ഈ പ്രശനം ഫലപ്രദമായി നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട ചികിത്സകളെയും ജീവിതശൈലി യിൽ വരുത്തേണ്ട മാറ്റങ്ങളെയും കുറിച്ചും സെമിനാർ ചർച്ച ചെയ്യും. കൂടാതെ, പെൽവിക് (ഇടൂപ്പ്) ഫിസിയോ തെറാപ്പി സംബന്ധിച്ച ഒരു സെഷനും ഉണ്ടാകും ഇടുപ്പ് വേദന, അസ്വസ്ഥത കൾ എന്നിവ കുറയ്ക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ ഇതിൽ ചർച്ച ചെയ്യും. ഒബ്സ്റ്റെട്രിക്‌സ് & ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ശ്രീകുമാർ ആർ., ഗൈനക്കോളജിക്കൽ ലാപ്പറോസ്‌ക്കോപ്പി, എൻഡോ മെട്രിയോസിസ് & ഐവി എഫ് വിദഗ്‌ധൻ ഡോ ബിമൽ ജോൺ എന്നിവർ സെമിനാറിന് നേതൃത്വം നൽകും.
മികച്ച ആരോഗ്യത്തിലേയ്ക്ക് മുന്നേറാൻ അവബോധം പകരുന്ന പരിപാടിയിൽ ചോദ്യങ്ങൾ ചോദി ക്കാനും പ്രശ്‌നത്തെപ്പറ്റി ശരിയായ അറിവും ഉൾക്കാഴ്‌ചയും നേടാനും അവസരമു ണ്ടാകും.
വേദനാജനകമായ ആർത്തവം, വന്ധ്യതാ പ്രശനങ്ങൾ, ഗൈനക്കോളജി സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ യുള്ള സത്രീകൾക്ക് ഈ പരിപാടി വളരെ പ്രയോജനകരമായിരിക്കുമെന്നും കഴിഞ്ഞ 24 വർഷങ്ങളായി (ക്രിഡൻസ് ഹോസ്പിറ്റലിൽ സ്ത്രീകളുടെ ആരോഗ്യത്തിനും സൗഖ്യ ത്തിനുമായി ഞങ്ങൾ സമർപ്പണത്തോടെ നിലകൊള്ളുകയാണെന്നും ആവശ്യമുള്ളവർക്ക് അവബോധം നൽകുവാനും പ്രശനം നേരത്തെ കണ്ടെത്തുവാനും അവരെ പ്രോത്സാഹിപ്പിക്കുവാനും ശരിയായ ചികിത്സ നൽകുവാനും ഈ സെമിനാറിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നുവെന്ന് ഡോ.ബിമൽ (ക്രിഡൻസ് ആശുപത്രി) പറഞ്ഞു.