ഗാസ: ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 330 പേർ കൊല്ലപ്പെട്ടു. ജനുവരി 9 ന് വെടിനിർത്തലിന് ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമമാണെന്നാണ് റിപ്പോർട്ട് .
ഗാസ നഗരം സ്ഥിതി ചെയ്യുന്ന വടക്കൻ ഗാസയിൽ നിരവധി ഇടങ്ങളിൽ സ്ഫോടനമുണ്ടായ തായാണ് റിപ്പോർട്ടുകൾ വെടിനിർത്തൽ നീട്ടുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്തതി നാലാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. റംസാൻ മാസത്തിലാണ് ഇസ്രയേൽ അക്രമം നടത്തിയിരിക്കുന്ന തെന്നും കുട്ടികൾ അമ്മമാർ വൃദ്ധർ എന്നി വർ മരിച്ചുവെന്നും ഗാസ വ്യക്തമാക്കി 150 പേർക്ക് പരിക്കേറ്റിട്ടുണ്ട്.