സർക്കാരിനെ കരിപൂശാൻ നിന്നവർ കരിയിൽവീണു ; മുഖ്യമന്ത്രി

15

എൽഡിഎഫ് സർക്കാരിനുമേൽ കരിപൂശാൻ നിന്നവർ കരിയിൽ കുളിച്ചുനിൽക്കുക യാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുളിച്ചുവന്നവന്റെ മുഖത്ത് തെറിപ്പിക്കാൻ കൊണ്ടുവന്ന ടാർ അതുമായി വന്നവന്റെ മുഖത്തുവീഴുന്നതാണ് തുടർച്ചയായി കാണുന്നത്.

വാളയാർ സംഭവം, എ കെ ജി സെൻ്ററിനുനേരെയുള്ള ആക്രമണം, സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടത് തുടങ്ങി വിവിധ ആരോപണങ്ങൾ ഉന്നയിച്ചവർ ചിലത് കോടതിയിലേക്കും കൊണ്ടുപോയി. അവ കോടതി ചവറ്റുകൊട്ടയിലെറിഞ്ഞു. ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വാളയാർ കേസിൽ സർക്കാരിനെ അപകീർത്തി പ്പെടുത്താൻ പ്രതിപക്ഷം ഒരാളെ തോളിലേറ്റി സ്ഥാനാർഥിയാക്കി.

കേരളത്തിലാകെ കൊണ്ടുനടന്ന് പ്രസംഗിപ്പിച്ചു. ഒടുവിൽ അയാൾതന്നെ പ്രതി യായി സർക്കാരിനെ താറടിച്ചുകാണിക്കാൻ പ്രതി പക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നു. ആരോപണമുന്നയിക്കുക. വസ്‌തുത ഇല്ലെന്ന് വരുമ്പോൾ ഒളിച്ചോടുക പിന്നാലെ മറ്റൊരു ആരോപണവുമായി രംഗപ്രവേശം ചെയ്യുക. ഇല്ലാത്ത ഉപകഥകൾ രചിച്ച് ചർച്ച നടത്തുക എന്നത് പതിവാക്കുന്നു. ഒരു ഘട്ടത്തിൽ ഹൈക്കോടതി പറഞ്ഞത്, ആരോപണങ്ങൾക്കുപിന്നിൽ പബ്ലിക് ഇൻ്ററസ്റ്റല്ല.

പബ്ലിസിറ്റി ഇൻ്ററസ്റ്റാണ് എന്നാണ് യുഡിഎഫിന്റെ നനഞ്ഞ പടക്കങ്ങളുടെ നീണ്ടനിരയുണ്ട്. എൽഡിഎഫിനെതിരെ നിസ്സാരകാര്യങ്ങൾ പോലും വാർത്തയാക്കാൻ വെമ്പൽകൊള്ളുന്ന മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായം യുഡിഎഫിസും ബിജെപിക്കുമുണ്ട്. ഒമ്പതു വർഷമായി ആരോപണങ്ങളുയർത്തിയിട്ടും സർക്കാർ കൂടുതൽ തിളക്കത്തോടെ, പത്തരമാറ്റോടെ തിളങ്ങിത്തന്നെ നിൽക്കും.

തെറ്റ് തുറന്നുസമ്മതിച്ച് പരസ്യമായി ഖേദപ്രകടനം നടത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നത്. മിനിമം അതെങ്കിലും ചെയ്‌താലേ ജനങ്ങൾക്കുമുന്നിൽ വിശ്വാസ്യത ഉണ്ടാകു. എന്നാൽ, വിശ്വാസ്യത വീണ്ടെടുക്കുക എന്നത് പ്രതിപക്ഷത്തിൻ്റെ അജൻഡയിലില്ല മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY