നടൻ ഷൈൻ ടോം ചാക്കോയുടെ ഫോൺ കോളുകളും വാട്സാപ് ചാറ്റുകളും പരിശോധനയിൽ

10

കൊച്ചി : ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയുടെ ഫോൺ കോളുകളും വാട്സാപ് ചാറ്റുകളും പരിശോധിക്കുന്നു. പണമിടപാടുകളും പരിശോധനയിലുണ്ടെന്നാണ് വിവരം. ഷൈനിൻ്റെ ചോദ്യം ചെയ്യൽ ഒന്നര മണിക്കൂർ പിന്നിട്ടു

കൊച്ചി നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ഷൈൻ ഹാജരായത് പത്തരയ്ക്ക് എത്തുമെന്നാ യിരുന്നു പൊലീസിനു ലഭിച്ച വിവരം. പറഞ്ഞതിനും അര മണിക്കൂർ മുൻപേ ഷൈൻ സ്‌റ്റേഷനിൽ എത്തുകയായിരുന്നു. പുറത്തു കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷൈൻ സ്‌റ്റേഷനകത്തേയ്ക്കു കയറി പോയി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചിരുന്നത്

NO COMMENTS

LEAVE A REPLY