തിരുവനന്തപുരം : ഇസ്‌ലാമിക് ഓർഗനൈ സേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഏരിയാ ഹജജ് പഠന ക്യാമ്പ് ഏപ്രിൽ 23 ബുധനാഴ്‌ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നന്ദാവനം പാണക്കാട് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വള്ളക്കടവ് നസീർ (വിസ്‌ഡം തിരുവനന്തപുരം ജില്ല പ്രസിഡൻ്റ് )ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അബദ്ധം സംഭവി ക്കാത്ത വിധം നിർവഹിക്കാൻ വിശ്വാസികളെ പ്രാപ്തമാക്കുക, യാത്രയിലും കർമ്മ ങ്ങളിലും ത്യാഗസന്നദ്ധരാകാൻ ഉൽബോധിപ്പിക്കുക, ഹജ്ജിന് മുമ്പും ശേഷവും ജീവിത സംസ്‌കരണത്തിന് വിധേയമാകും വിധമുള്ള ബോധവൽകരണം തുടങ്ങിയവയാണ് ക്യാമ്പിൻ്റെ മുഖ്യ ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു
ദീർഘകാലം ഹജജ് യാത്രാ സംഘങ്ങൾക്കും സേവനങ്ങൾക്കും നേതൃത്യം നൽകിയ പ്രമുഖ പണ്ഡിതനുമായ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി ഹജ്ജ് പഠന ക്യാമ്പിന് നേതൃത്വം നൽകുമെന്നും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഹജ്ജിൻ്റെ ചടങ്ങു കൾ പ്രായോഗികമായി വിശദീകരിക്കും വിധമാണ് ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളതെന്നും ഹാജിമാർക്ക് വൈജ്ഞാനിക കിറ്റുകൾ വിതരണം ചെയ്യുമെന്നും പറഞ്ഞു
സ്വാദിഖ് മദീനി സംശയ നിവാരണ സെഷന് നേതൃത്വം നൽകും ഡോ റ്റി. ഉനൈസ് ഹാജിമാർ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ സംബന്ധിച്ച് ക്ലാസെടുക്കുമെന്നും വള്ളക്കടവ് നസീർ പറഞ്ഞു.ഷാഹുൽ ഹമീദ് (വിസ്‌ഡം തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻ്റ് ), നസീം അഴിക്കോട് ( സെക്രട്ടറി വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ല ) തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു