തിരുവനന്തപുരം വലിയ ശാലയിലെ കാന്തളൂർ ശാല ഗവേഷണ കേന്ദ്രം കേരളത്തിന്റെ ഗതകാല ധൈഷണിക മഹത്വം വിളിച്ചോ തുന്ന ഒന്നാണ് എന്ന് പ്രൊഫ . പി സി മുരളി മാധവൻ (ഡയറക്ടർ ഇൻ ചീഫ് കാന്തളൂർ ശാല ) പറഞ്ഞു . കാന്തളൂർ ശാല ഗവേഷണ കേന്ദ്രത്തിന്റെ 5-ാം വാർഷികത്തോടനുബന്ധിച്ചു ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത് . വാർഷി കത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 23 ബുധനാഴ്‌ച കിഴക്കേകോട്ട ലെവീഹാളിൽ രാവിലെ 11 മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിർവഹിക്കും
പ്രാചീനകാലത്ത് ഭാരതീയ സർവ്വകലാശാലകൾ പലതിൻ്റേയും മാതൃകയായി പ്രവർത്തിച്ചിരുന്നതായും ക്രിസ്‌തുവർഷാരംഭത്തിൽ ആയ് രാജവംശത്തിന്റെ പരിലാളനത്തിൽ വളർന്നു പരിലസിച്ചിരുന്ന ഈ സർവ്വകലാശാല നാട്ടുരാജാക്കന്മാരുടെ കിടമത്സരങ്ങളുടേയും യുദ്ധങ്ങളുടേയും ഫലമായി പത്താം നൂറ്റാണ്ടിൽ നാശോന്മുഖമായി തുടങ്ങിയിരുന്നതായും ശാസ്ത്രം, സാഹിത്യം, കല എന്നിങ്ങനെ 34 പഠന വിഭാഗങ്ങളിലായി 64 വിഷയങ്ങളിൽ പഠനത്തിനും ഗവേഷണത്തിനും നേതൃത്വം നൽകിയിരുന്ന അമൂല്യ വിജ്ഞാന കേന്ദ്രമാ യിരുന്നു കാന്തളൂർ ശാല എന്ന് മുരളി മാധവൻ പറഞ്ഞു
വലിയശാലയിലെ കാന്തളൂർശാല നളന്ദ സർവ്വകലാശാലപോലെ പുനരുദ്ധരിക്കപ്പെടണമെന്ന് സാംസ്കാരിക നായകന്മാർ ആവശ്യപ്പെട്ട തനുസരിച്ചു ഒരു പബ്ലിക് ട്രസ്റ്റായി തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്‌ത് പ്രവർത്തനമാരംഭിച്ചു . പ്രാചീനഭാരതീയ വൈജ്ഞാനിക ശാഖകളിൽ പഠന ഗവേഷണം നടത്തുവാൻ കഴിയുന്നതുമായ ഒരു ഗവേഷണകേന്ദ്രം 2000 ൽ ആരംഭിക്കുകയും ചെയ്‌തു.
ആരംഭഘട്ടം കൊറോണ കാലമായതിനാൽ തിരുവനന്തപുരം പടിഞ്ഞാറേകോട്ടയിലെ നടുവിൽ മഠം കെട്ടിടങ്ങളിൽ നിരവധി ഓൺലൈൻ അക്കാദമിക് പ്രോഗ്രാമുകളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രശസ്തതവേദ പണ്ഡിതൻ പ്രൊഫ. ഫെനിയർ മൂർ ഗെരിറ്റ് മുഖ്യ അതിഥിയാണ്. അമേരിക്കയിലെ ഹോവാഡ യൂണിവേഴ്‌സിറ്റി പ്രൊഫ. തെന്നലി പുരം മഹാദേവൻ വേദിക് ഫിലോളജിയെക്കുറിച്ച് പ്രഥമ അന്തർദ്ദേശീയ പ്രഭാഷണം നിർവ്വഹിക്കും. കാന്തളൂർ സഭ ട്രസ്റ്റിൻ്റെ അദ്ധ്യക്ഷൻ പ്രശസ്‌തവേദപണ്ഡിതനായ വനിവ്രതൻ ശ്രീ കെ. നാരായണൻ പോറ്റിയാണ് .
ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സായ വേദിക് സ്റ്റഡീസ് വിജയകരമായി പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഗവർണർ വാർഷികസമ്മേളനത്തിൽ വിതരണം ചെയ്യും. ട്രസ്റ്റി അംഗങ്ങളായ വാസുദേവ വിലാസം ഡോ. പ്രദീപ് ജ്യോതി, വേദപണ്ഡിതൻ നീലമന മാധവൻ നമ്പൂതിരി എന്നിവരും പരിപാടികളിൽ പങ്കെടുക്കും