ആരോഗ്യമന്ത്രിയെ പുറത്താക്കണം: പിണറായി വിജയന് വി.മുരളീധരന്‍റെ തുറന്നകത്ത്

198

സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള പൂര്‍ണ നിയന്ത്രണം ലഭിച്ച മാനേജ്മെന്റുകള്‍ തന്നിഷ്ടപ്രകാരം പ്രവേശനം നടത്തിയതുമൂലം മെറിറ്റുള്ള ആയിരക്കണക്കിന് വിദ്യാര്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബി.ജെ.പി നേതാവ് വി.മുരളീധരന്റെ തുറന്ന കത്ത്.
ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്
സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി ഹൈക്കോടതിയില്‍ സംസ്ഥാന സര്ക്കാര്‍കൈക്കൊണ്ട നിലപാടിലൂടെ സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്ഥികളും അവരുടെ കുടുംബങ്ങളും കടുത്ത ദുരിതത്തിലായിരിക്കുകയാണ്.സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള പൂര്‍ണ നിയന്ത്രണം ലഭിച്ച മാനേജ്മെന്റുകള്‍ തന്നിഷ്ടപ്രകാരം പ്രവേശനം നടത്തിയതുമൂലം മെറിറ്റുള്ള ആയിരക്കണക്കിന് വിദ്യാര്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കേളേജുകളുമായി ബന്ധപ്പെട്ട വിഷയത്തില് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി ഹൈക്കോടതിയില്‍ നിന്നു മറച്ചുവച്ചതാണ് സംസ്ഥാനത്ത് സര്ക്കാര്‍ നിയന്ത്രണത്തില്‍ നടത്താമായിരുന്ന എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശന നടപടികള് പൂര്‍ണമായി സ്വാശ്രയ മാനേജ്മെന്റുകളുടെ കൈകളിലെത്തിച്ചത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആരോഗ്യമന്ത്രി കെ.കെ.ശൈലജയക്കാണ്. ഇത് കണക്കിലെടുത്ത് ശ്രീമതി. കെ.കെ.ശൈലജയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ അങ്ങ് തയാറാകണം.
സ്വാശ്രയ മെഡിക്കല്‍ ഡെന്റല്‍ മാനേജ്മെന്റുകളെ നിയന്ത്രിക്കുന്നതിന് മധ്യപ്രദേശ് സര്ക്കാര് 2007ല്‍ ഒരു നിയമം പാസാക്കിയിരുന്നു. ആ നിയമത്തെ മാനേജ്മെന്റുകള്‍ മധ്യപ്രദേശ് ഹൈക്കോടതിയില് ചോദ്യം ചെയ്തു. എന്നാല് മാനേജ്മെന്റുകളുടെ വാദം കോടതി തള്ളി. അതിനെതിരേ സുപ്രീം കോടതിയില് സമര്പ്പിക്കപ്പെട്ട അപ്പീലില്‍ മധ്യപ്രദേശ് സര്ക്കാര് കൊണ്ടുവന്ന നിയമം ശരിവച്ചുകൊണ്ട് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2016 മെയ് രണ്ടിന് ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചിരുന്നു. വിദ്യാര്ഥികള്ക്ക് പ്രവേശനം നല്കുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള് തീരുമാനിക്കാനും ഫീസ് നിശ്ചയിക്കാനുമുള്ള അവകാശം ഭരണഘടനാപരമായി മൗലികാവകാശമാണ് എന്ന വാദമാണ് സ്വാശ്രയ മാനേജ്മെന്റുകള് സുപ്രീം കോടതിയില് ഉന്നയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള് നടത്താനുള്ള തങ്ങളുടെ അവകാശം ഒരു ‘തൊഴില്’ ആയി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഭരണഘടനയുടെ 19(1)(g) വകുപ്പ് ഈ തൊഴിലിനെ മൗലികാവകാശമായി ടി.എം.എ. പൈ ഫൗണ്ടേഷന് കേസില് അംഗീകരിച്ചിട്ടുണ്ടെന്നും മാനേജ്മെന്റുകള് സുപ്രീം കോടതിയില് വാദിച്ചു. ഈ കേസിലാണ് സുപ്രീം കോടതി ചരിത്രപ്രധാനമായ വിധിന്യായം പുറപ്പെടുവിച്ചത്. ‘പൗരന്മാരുടേയോ സമൂഹത്തിലെ ഒരു വിഭാഗത്തിന്റേയോ താല്പര്യം, അത് എത്ര തന്നെ പ്രധാനപ്പെട്ടതായാലും, രാജ്യത്തെ ജനങ്ങളുടെ താല്പര്യത്തിനു താഴെയായിരിക്കും. അതുപോലെ തന്നെ, മെറിറ്റിന്റെ അടിസ്ഥാനത്തില് പ്രൊഫഷണല്‍ അണ്‍എയിഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാനുള്ള വിദ്യാര്ഥികളുടെ അവകാശം പൊതുതാല്പര്യമാണ് മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് സ്വകാര്യ അണ്‍ എയിഡഡ് പ്രൊഫഷണല്‍\ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങളെക്കാള്‍ പ്രധാന്യം നല്കേണ്ടത് വിദ്യാര്ഥികളുടെ ഇത്തരം അവകാശങ്ങള്‍ക്കാണ്’ എന്നാണ് വിധി അര്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്. ഈ വിധിയെ തുടര്ന്ന് കേന്ദ്ര സര്ക്കാരിന്റെ ഉത്തരവ് വന്നപ്പോള്‍ അതിന്റെ ചുവടുപിടിച്ച്‌ സംസ്ഥാന സര്ക്കാരും ഉത്തരവിറക്കിയിരുന്നുവല്ലോ?
എന്നാല് ഉത്തരവുകളെ ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്മെന്റുകള് സര്ക്കാരിനെതിരെ ഹൈക്കോടതിയില് നല്കിയ കേസില് അഡ്വക്കേറ്റ് ജനറല് ഈ വിധിന്യായം ഹൈക്കോടതിയുടെ ശ്രദ്ധയില് കൊണ്ടുവരാതെ മൗനമായിരിക്കുകയാണ് ചെയ്തത്. ഇതോടെ കേന്ദ്ര സര്ക്കാരും സംസ്ഥാന ആരോഗ്യവകുപ്പുമിറക്കിയ ഉത്തരവുകള്‍ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും വന്നു. ഇതോടെ ഫീസുകള്‍ കുത്തനെ കൂട്ടി സ്വാശ്രയ മാനേജ്മെന്റുകള്‍ ആഘോഷിച്ചു. തുടര്‍ന്ന് കേരളത്തിലെ എംബി.ബി.എസ്., ബി.ഡി.എസ്. വിദ്യാര്ഥികള്ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടായ തടസങ്ങളും ബുദ്ധിമുട്ടുകളുടേയും സാക്ഷ്യമാണ് ജെയിംസ് കമ്മറ്റിക്കു ലഭിച്ച ആയിരത്തോളം പരാതികള്.
സ്വാശ്രയ മെഡിക്കല്, ഡെന്റല് മാനേജ്മെന്റുകള്ക്ക് അനുകൂലമായി അങ്ങയുടെ സര്ക്കാര് സ്വീകരിച്ചിരിക്കുന്ന നിലപാട് തിരുത്തണമെന്നും ഹൈക്കോടതിയില് കേസ് വീണ്ടും പരിഗണിക്കുമ്ബോള് സ്വാശ്രയ മെഡിക്കല്, ഡെന്റല് മാനേജ്മെന്റുകളെ നിയന്ത്രിച്ച്‌ പൊതുതാല്പര്യത്തിനും വിദ്യാര്ഥികളുടെ താല്പര്യത്തിനും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും അഭ്യര്ഥിക്കുന്നു.

NO COMMENTS

LEAVE A REPLY