ആറന്മുളയില്‍ പൈതൃക ഗ്രാമം മതി : ബി.ജെ.പി

228

കോഴിക്കോട്: ആറന്മുളയില്‍ വിമാനത്താവള പദ്ധതി വേണ്ടെന്നും 200 കോടി രൂപ മുതല്‍മുടക്കില്‍ പൈതൃകഗ്രാമം പദ്ധതി നടപ്പാക്കണമെന്നും ബി.ജെ.പി. കേരളഘടകം. ആറന്മുള മുതല്‍ പന്പ വരെ വ്യാപിക്കുന്ന പദ്ധതി, ടൂറിസത്തെ വികസിപ്പിക്കുമെന്നും കേരളഘടകം വ്യക്തമാക്കുന്നു. കേരളത്തിന്‍റെ വികസന കാഴ്ചപ്പാട് തുറന്നുകാട്ടുന്ന കേരള വിഷന്‍ നയരേഖ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കും. പരമാവധി ജില്ലകളില്‍ വ്യവസായ പാര്‍ക്ക് ആരംഭിച്ച്‌ ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കുക, സംസ്ഥാനത്ത് പ്രതിരോധ പാര്‍ക്ക് ആരംഭിക്കുക, ശാസ്ത്ര സാങ്കേതിക രംഗത്തെ സംസ്ഥാനത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുക, ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ വികസിപ്പിക്കാന്‍ ആയുര്‍വേദ മിഷന്‍ സാധ്യമാക്കുക, സര്‍ട്ടിഫിക്കേഷന്‍ നിലവില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളും നയരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തിലെ നിര്‍മാണമേഖലയിലെ വികസനത്തിനു തൊഴിലാഴികള്‍ക്കു വിദഗ്ധപരിശീലനം നല്‍കണം. കോട്ടയത്ത് ഹോമിയോ റിസര്‍ച്ച്‌ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം. സംസ്ഥാനത്ത് ടീച്ചര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലോകനിലവാരത്തിലുള്ള പ്രത്യേക പരിശീലനം ലഭ്യമാക്കണം. കൊല്ലം ആസ്ഥാനമാക്കി ഇംഗ്ലീഷ്, വിദേശ ഭാഷാ യൂണിവേഴ്സിറ്റി സ്ഥാപിക്കണമെന്നും നയരേഖയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY