തമിഴ്നാട്: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വിദഗ്ദ ചികിത്സയ്ക്കായി സിങ്കപ്പൂരിലേക്ക്. പ്രമേഹത്തിനും വൃക്ക രോഗത്തിനും വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് സിങ്കപ്പൂരിലേക്ക് യാത്ര തിരിക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ ജയലളിത സിങ്കപ്പൂരിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.കടുത്ത പനിയും നിര്‍ജലീകരണവും മൂലം വ്യാഴാഴ്ച രാത്രിയാണ് ജയലളിതയെ ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജയലളിതയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ പ്രത്യേക പൂജകളുമായി കഴിയുകയാണ് അമ്മയുടെ ആരാധകരും അനുയായികളും. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്.