ദീര്‍ഘദൂര മിക മിസൈല്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു

240

ന്യൂഡല്‍ഹി: ആകാശത്തുനിന്ന് പരീക്ഷിക്കുന്ന ദീര്‍ഘദൂര മിക മിസൈല്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. മിറാഷ്-2000 യുദ്ധവിമാനത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നുവെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ഇത്രയും ദീര്‍ഘദൂര മിസൈല്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ചുരുക്കം വ്യോമസേനകളില്‍ ഒന്നാണ് ഇന്ത്യയിലേത്. ഫ്രാന്‍സില്‍ നിന്നാണ് ഇന്ത്യ മിക മിസൈല്‍ സ്വന്തമാക്കിയത്. തന്ത്രപ്രധാനപരമായി പല ദൗത്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നവയാണ് മിക മിസൈലുകള്‍. മള്‍ട്ടി-ടാര്‍ജെറ്റ് ബിയോണ്ട് വിഷ്വല്‍ റേഞ്ച് ശേഷിയുണ്ട്. എന്‍ഹാന്‍സ്ഡ് ഷോര്‍ട്ട് റേഞ്ച് പ്രകടനത്തിലും മികച്ചതാണ്.
സമുദ്രനിരപ്പിലെ ഏറ്റവും താഴ്ന്ന് പറക്കുന്നവയെ മാത്രമല്ല മിസൈലിനെക്കാള്‍ ചെറിയ വസ്തുവിനെ പോലും ലക്ഷ്യമിടാന്‍ മിക മിസൈലിനു കഴിവുണ്ട്.

NO COMMENTS

LEAVE A REPLY