നെടുമ്പാശേരിക്കടുത്ത് വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയെന്ന കേസില്‍ ദമ്പതിമാരുള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇവരെഅറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയില്‍ കിടപ്പറ ഒരുക്കിയാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. നെടുമ്പാശേരി പറമ്പുശേരിയില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയെന്ന കേസിലാണ് ചെങ്ങമനാട് പോലീസ് നടപടിയെടുത്തത്.കാലടി സ്വദേശി ജസ്റ്റിന്‍ ഇയാളുടെ ഭാര്യ സിബി, കാക്കനാട് സ്വദേശിനി അനിത, തൃശൂര്‍ സ്വദേശികളായ അജിത്, ദീപു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് സംഭവം. ജസ്റ്റിനും ഭാര്യ സിബിയും പുട്ടുപൊടി കച്ചവടത്തിനാണ് വീടെടുത്തത്. എന്നാല്‍ പുട്ടുപൊടി കച്ചവടത്തിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ ആയിരുന്നെന്നാണ് ചെങ്ങമനാട് പോലീസ് പറയുന്നത്. പുട്ടുപൊടി വിതരണത്തിന് കൊണ്ടുപോകാനെന്ന പേരില്‍ ചുറ്റും അടച്ചുപൂട്ടിയ ഒരു ഓട്ടോറിക്ഷയിലാണ് അനാശാസ്യത്തിന് വീട്ടിലേക്ക് സ്‌ത്രീകളെയും പുരുഷന്‍മാരെയും എത്തിച്ചിരുന്നത്. ഓട്ടോയ്‌ക്കകത്തും കിടപ്പറ ഒരുക്കി. പെണ്‍വാണിഭസംഘത്തിന് അന്തര്‍ജില്ലാ റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.