കൊല്ലം അസീസിയ മെഡിക്കല്‍ കോളേജ് അധികൃതരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നടുറോഡില്‍ തമ്മില്‍ത്തല്ലി. അസീസിയ മെഡിക്കല്‍ കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയ സമയത്തായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും പരിക്കേറ്റു.അസീസിയെ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്ബളം വര്‍ദ്ദിപ്പക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കുറച്ച് നാളായി സമരം നടത്തി വരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിക്കാന്‍ അസീസിയ മെഡിക്കല്‍ കോളേജ് ചെയര്‍മാന്റെ വീടിന് മുന്നിലെത്തി.വീടിന് മുന്നില്‍ പോസ്റ്ററൊട്ടിക്കരുതെന്ന് അസീസിയയിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അത് ചെവിക്കൊണ്ടില്ല. തുടര്‍ന്നായിരുന്നു സംഘര്‍ഷം. ചെയര്‍മാന്‍ അബ്ദുള്‍ അസീസ്, ഭാര്യ മക്കള്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു.സംഭവസമയം വീടിനകത്തുണ്ടായിരുന്ന അസീസിയെ മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തിരിച്ചടിച്ചു. തടിക്കഷണം ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.