സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ മലയാളത്തിലാക്കാന്‍ തീരുമാനം

217

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ മലയാളത്തിലാക്കാന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക ഭാഷാ സമിതി തീരുമാനിച്ചു. സാധാരണ ജനങ്ങളിലേക്ക് വിവരങ്ങള്‍ എളുപ്പത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണിത്. മലയാളത്തില്‍ കൈകൊണ്ട് എഴുതിയാല്‍ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാനും ഇന്നലെ ചേര്‍ന്നസമിതി യോഗത്തില്‍ തീരുമാനമായി. 1969 ലെ കേരളത്തിലെ ഔദ്യോഗിക ഭാഷകള്‍ നിയമത്തിലെ ഒന്ന് ബി വകുപ്പ് അനുസരിച്ചുളള അധികാരം ഉപയോഗിച്ചാണ് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഔദ്യോഗിക ഭാഷ മലയാളമാക്കാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ ഇംഗ്ലീഷ് ഉപയോഗം സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതു പരിഹരിക്കാനാണ് ഔദ്യോഗിക ഭാഷാ സമിതിസര്‍ക്കാര്‍ വെബ്സൈറ്റുകള്‍ മാതൃഭാഷയിലാക്കുന്നത്. മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനു വേഗത താരതമ്യേന കുറവാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് കൈകൊണ്ട് എഴുതിയാല്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നവിധമുളള നവീന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

NO COMMENTS

LEAVE A REPLY