തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിത സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍

232

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിത സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍. കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച ജയലളിതയ്ക്ക് ഇപ്പോള്‍ പനിയില്ലെന്നും സാധാരണ നിലയില്‍ ഭക്ഷണം കഴിഞ്ഞുതുടങ്ങിയെന്നും അപ്പോളോ ആശുപത്രി സി.ഒ.ഒ സുബ്ബയ്യ വിശ്വനാഥന്‍ വ്യക്തമാക്കി. ആരോഗ്യത്തില്‍ മാറ്റമുണ്ടായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപൊകുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
ശനിയാഴ്ച വൈകിട്ടോടെ ജയലളിത സിംഗപ്പൂരിലേക്ക് പുറപ്പെടുമെന്ന് വാര്‍ത്ത പറഞ്ഞിരുന്നു. കഴിഞ്ഞദിവസമാണ് 68കാരിയായ ജയലളിതയെ കഴിഞ്ഞ ദിവസം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹവും വൃക്ക രോഗവും നിയന്ത്രണ വിധേയമാകാതെ വന്നതോടെയാണ് സിംഗപ്പൂരിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നത്.ജയലളിതയുടെ ആരോഗ്യനിലയില്‍ ആശങ്കാകുലരായ മന്ത്രിമാരും എ.ഐ.എ.ഡി.എം.കെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രി പരിസരത്ത് തന്പടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ജയലളിതയ്ക്കായി പ്രത്യേകം പ്രാര്‍ത്ഥനകളും നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY